സൗദിയിൽ മാസപ്പിറവി കണ്ടു; നാളെ റമളാൻ ഒന്ന്
സൗദിയിലെ തുമൈറിലും ഹൂത്വ സുദൈറിലും റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ മാർച്ച് 1 ശനിയാഴ്ച റമദാൻ വ്രതാരംഭം കുറിക്കും.
മാസപ്പിറവി ദർശിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീം കോടതി പുറത്തിറക്കും.
ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.
അതേസമയം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒമാനിലും മാർച്ച് 1 ശനിയാഴ്ച തന്നെയായിരിക്കും റമളാൻ 1
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa