റമളാൻ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ വ്രതാരംഭം
കേരളത്തിലെ മിക്ക പ്രദേശങ്ങളിലും റമദാൻ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് നാളെ മാർച്ച് 2ന് ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.
ഇന്ന് മാസപ്പിറവി കാണാനുള്ള സാധ്യത കൂടുതലായിരുന്നതിനാൽ, മാസപ്പിറവി നിരീക്ഷിക്കാനായി വിവിധ സ്ഥലങ്ങളിൽ ആളുകൾ എത്തിയിരുന്നു.
ഒമാനടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന്-ശനി-ആണ് റമളാൻ വ്രതാരംഭം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa