33 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം; ഈ വർഷത്തെ റമദാനിന്റെ പ്രത്യേകതയറിയാം
റമദാൻ ശൈത്യകാലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് ഓരോ വർഷവും നോമ്പ് സമയത്തിന്റെ ദൈർഘ്യം കുറയുന്നതിലേക്ക് നയിക്കുന്നുവെന്നും കാലാവസ്ഥ നിരീക്ഷകൻ ഡോ. അബ്ദുല്ല അൽ-മിസ്നദ് വെളിപ്പെടുത്തി.
കഴിഞ്ഞ വർഷത്തേക്കാൾ നോമ്പ് സമയത്തിന്റെ ദൈർഘ്യം ഈ വർഷം കുറവാണ്, അടുത്ത വർഷം ഇത് ഇതിനേക്കാൾ കുറവായിരിക്കും.
2032 ൽ (1454-ഹിജ്‌റ) റമദാൻ ഡിസംബറിൽ എത്തുന്നതുവരെ ഈ പ്രവണത തുടരും, അന്ന് നോമ്പ് സമയം ഏറ്റവും കുറവായിരിക്കും, കാരണം ഡിസംബറാണ് പകൽ സമയത്തിന്റെ കാര്യത്തിൽ ഏറ്റവും കുറഞ്ഞ മാസം.
റമദാനിലെ ആദ്യ പത്ത് ദിവസങ്ങൾ മാർച്ച് മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളുമായി ഒത്തുചേരുന്നത് മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം മാത്രമേ ആവർത്തിക്കുകയുള്ളൂവെന്ന് അൽ-മിസ്നദ് ചൂണ്ടിക്കാട്ടി.
മാർച്ച് ഒന്നാം തീയതി റമദാൻ ആരംഭിക്കുന്നത് ശൈത്യകാലത്തിന്റെ ഭാഗമാണെന്ന് അൽ-മുസ്നദ് വിശദീകരിച്ചു. മാർച്ച് ഇരുപതാം തീയതി അതായത് റമദാൻ ഇരുപതിന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് ലംബമായി വരും.
വിശുദ്ധ മാസത്തിലെ ആദ്യ ഇരുപത് ദിവസങ്ങൾ ശൈത്യകാലത്തിന്റെ ഭാഗമായിരിക്കും, അതേസമയം സൂര്യന്റെ പ്രത്യക്ഷ ചലനമനുസരിച്ച് അവസാന പത്ത് ദിവസങ്ങൾ വസന്തകാലത്തിന്റെ ഭാഗമായിരിക്കും.
ഈ വർഷം രാജ്യത്ത് ഏറ്റവും ദൈർഘ്യമേറിയ നോമ്പ് തെക്ക് ഭാഗത്ത് റമദാനിലെ ആദ്യ ദിവസമായിരിക്കും, പതിമൂന്ന് മണിക്കൂറും നാല് മിനിറ്റും വരെ നീണ്ടുനിൽക്കും.
അതേസമയം പന്ത്രണ്ട് മണിക്കൂറും അമ്പത്തിനാല് മിനിറ്റും വരെ നീണ്ടുനിൽക്കുന്ന ഏറ്റവും കുറഞ്ഞ ദൈർഘ്യമുള്ള നോമ്പ് അൽ-ഖുറയ്യത്തിലായിരിക്കുമെന്നും സൗദി വെതർ ആൻഡ് ക്ലൈമറ്റ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ ഡോ. അബ്ദുല്ല അൽ-മിസ്നദ് വെളിപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa