Tuesday, April 8, 2025
Saudi ArabiaTop Stories

സൗദിയിൽ മലയാളി കുടുംബത്തിന്റെ താമസസ്ഥലത്ത് മോഷണം

യാമ്പു:  സൗദിയിലെ യാംബുവിൽ മലയാളി കുടുംബം താമസിക്കുന്ന വില്ലയിൽ മോഷണം. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍റെ  വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. ഷംസുദ്ദീനും കുടുംബവും ഷോപ്പിങ്ങിനും മറ്റാവശ്യങ്ങൾക്കും വേണ്ടി പുറത്തുപോയത് മനസിലാക്കിയാണ് കള്ളന്മാർ അകത്ത് കയറിയതെന്നാണു നിഗമനം.

വീടിന്‍റെ വാതിലിന്‍റെ ലോക്ക് മറ്റൊരു താക്കോൽ ഉപയോഗിച്ച് വിദഗ്ധമായി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണു മനസ്സിലാകുന്നത്. സംഭവം അറിഞ്ഞയുടനെ ഷംസുദ്ദീൻ പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പൊലീസും ഫിംഗർ പ്രിൻറ് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

പരിശോധനകൾ പൂർത്തിയാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി വേളയിൽ നടന്ന മോഷണം പ്രദേശത്തെ മറ്റു വില്ലകളിലും ഫ്ലാറ്റുകളിലുമുള്ള താമസക്കാർക്ക് ഏറെ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്