ജുബൈൽ-ബുറൈദ ജല പൈപ്പ്‌ലൈൻ പദ്ധതി സ്ഥാപിക്കുന്നതിനായി 8.5 ബില്യൺ റിയാലിന്റെ കരാർ ഒപ്പുവെച്ചു
ബുറൈദ: 8.5 ബില്യൺ സൗദി റിയാൽ ചെലവിൽ ജുബൈൽ-ബുറൈദ ജല പൈപ്പ്‌ലൈൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുന്നതിന് ഖസീം മേഖല അമീർ പ്രിൻസ് ഫൈസൽ ബിൻ മിഷ് അൽ സാക്ഷ്യം വഹിച്ചു.
കിഴക്കൻ പ്രവിശ്യയെയും ഖസിം മേഖലയെയും ഡീസലൈനേറ്റ് ചെയ്ത കുടിവെള്ളവുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഭീമൻ പദ്ധതി. ഖസിം മേഖലയിലെ സാമ്പത്തിക, കാർഷിക, വ്യാവസായിക വികസനത്തെ പിന്തുണയ്ക്കുന്നതിൽ ഈ പദ്ധതി ഒരു നിർണായക ചുവടുവയ്പ്പാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രിൻസ് ഫൈസൽ ബിൻ മിഷ് അൽ പറഞ്ഞു,
കരാർ ലഭിക്കാൻ ശ്രമിച്ച 14 സൗദി കമ്പനികൾ ഉൾപ്പെടെ 32 കമ്പനികളിൽ നിന്ന് അൽജോമൈഹ് എനർജി ആൻഡ് വാട്ടർ കമ്പനി, നെസ്മ ലിമിറ്റഡ് കമ്പനി, ബുഹൂർ ഫോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുടെ സഖ്യത്തെ പദ്ധതി നടപ്പിലാക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു.
ഖസീം മേഖലയിലെ വർദ്ധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനു ഈ പദ്ധതി വലിയ സഹായമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa