സൗദിയിലെ മുസ് ലിംകൾ ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക
വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുക എന്നത് ഓരോ മുസ് ലിമിന്റെയും വലിയ അഭിലാഷമാണല്ലോ. എങ്കിലും പല കാരണങ്ങൾ.കൊണ്ടും പലർക്കും ഹജ്ജ് നിർവ്വഹിക്കാനും ആ പ്രതിഫലം നേടാനും സാധിക്കാറില്ല. ഇപ്പോൾ ഔദ്യോഗിക രീതിയിൽ ഹജ്ജ് കർമ്മം ചെയ്യാൻ സൗദിയിലുള്ളവർക്ക് തന്നെ വലിയ ചെലവ് വരുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.
എന്നാൽ റമളാൻ മാസത്തിൽ ചെയ്യുന്ന ഒരു ഉംറയിലൂടെ ഒരു ഹജ്ജ് ചെയ്ത പ്രതിഫലം ലഭ്യമാകുമെന്ന കാര്യം എത്ര പേർക്ക് അറിയും എന്നറിയില്ല. റമളാൻ മാസത്തിലെ ഒരു ഉംറ എന്റെ കൂടെ ഹജ്ജ് ചെയ്തതിന് സമാനമാണ് എന്ന നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ തിരുവചനം വിശ്വാസികൾ ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്.
സൗദിയിലെ ഏത് ഭാഗത്ത് നിന്നായാലും ഇപ്പോൾ മക്കയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. പകൽ ഉംറ ചെയ്യുന്നത് പ്രയാസമുള്ളവർക്ക് രാത്രി ചെയ്ത് ആ വലിയ പ്രതിഫലം കരസ്ഥമാക്കാം. (അതേ സമയം നിർബന്ധ ഹജ്ജ് പൂർത്തിയാകാൻ ഹജ്ജ് തന്നെ നിർവ്വഹിക്കേണ്ടതുണ്ട് എന്നത് ഓർക്കുക)
അവസാന പത്തുകളിൽ പൊതുവേ തിരക്ക് വർദ്ധിക്കും എന്നതിനാൽ ആദ്യ രണ്ട് പത്തുകളിൽ തന്നെ ഉംറ നിർവ്വഹിക്കാൻ ശ്രമിക്കുന്നതാകും അഭികാമ്യം.
ഏതായാലും സൗദിയിലുള്ള വിശ്വാസികൾക്ക് മാത്രം ലഭ്യമായ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ വിശ്വാസികൾ ശ്രമിക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa