വിശ്വാസികളെ സ്വീകരിക്കുന്നതിനായി മസ്ജിദുൽ ഹറാമിലെ മൂന്നാമത് വികസന ഏരിയ ഒരുങ്ങി
മക്ക: 12,14,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മസ്ജിദുൽ ഹറാമിന്റെ മൂന്നാമത്തെ സൗദി വിപുലീകരണ ഏരിയ വിശ്വാസികളെ സ്വീകരിക്കാൻ തയ്യാറാണെന്ന് ഇരു ഹറം കാര്യ ജനറൽ പ്രസിഡൻസി പ്രഖ്യാപിച്ചു.
ഒന്നാം ഗ്രൗണ്ട് ഫ്ലോറും ഒന്നാം മെസാനൈനും, രണ്ടാം നിലയും രണ്ടാമത്തെ മെസാനൈനും മേൽക്കൂരയും എല്ലാം സജ്ജമാണ്.
വിപുലീകരണ ഏരിയയിലെ പരവതാനികളുടെ എണ്ണം 25,000, സംസം കണ്ടെയ്‌നറുകൾ 17,000, ടോയ്‌ലറ്റുകളുടെയും വുദു സൗകര്യങ്ങളുടെയും എണ്ണം 11,436, സ്പീക്കറുകൾ 1300, എസ്കലേറ്ററുകൾ 428, വാതിലുകൾ 80, ലിഫ്റ്റുകൾ 28 എന്നിങ്ങനെയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa