‘ഞാൻ സൗദിയിലേക്ക് പോകുന്നു’ ; ട്രംപ്
റിയാദ് : സൗദി അറേബ്യയിലേക്ക് പോകാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഞാൻ സൗദിയിലേക്ക് പോകുന്നു എന്നാണ് ട്രംപ് അറിയിച്ചത്. അടുത്ത ഒന്നര മാസത്തിൽ സന്ദർശനം ഉണ്ടാകും എന്നാണ് അനുമാനം.
സൗദി അറേബ്യയിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുമെന്ന് ട്രംപ് പറഞ്ഞെങ്കിലും വരാനിരിക്കുന്ന യാത്രയിൽ കാണുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
സത്യപ്രതിജ്ഞ ചെയ്ത ശേഷം, ഒരു വിദേശ നേതാവുമായുള്ള ട്രംപിന്റെ ആദ്യ ഫോൺ സംഭാഷണം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.
അതേ സമയം റഷ്യയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ചട്ടക്കൂടിനായി ഉക്രെയ്‌നുമായി ചർച്ച നടത്തിവരികയാണെന്നും അടുത്തയാഴ്ച സൗദി അറേബ്യയിൽ ഉക്രേനിയക്കാരുമായി ഒരു കൂടിക്കാഴ്ച ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വ്യാഴാഴ്ച പറഞ്ഞു. റിയാദിലോ ജിദ്ദയിലോ വെച്ചായിരിക്കും കൂടിക്കാഴ്ച.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa