Tuesday, March 11, 2025
Saudi ArabiaTop Stories

സൗദിയിൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് സിഗ്നലുകളിൽ പത്ത് ലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു.

അപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് സിഗ്നലുകളിൽ ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന പദ്ധതി ബജറ്റ് കമ്പനി സ്പോൺസർ ചെയ്യുന്നു.

സൗദി അറേബ്യയിലെ തെരുവുകളിലും പ്രധാന റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലുമായി പത്ത് ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ബജറ്റ് കമ്പനിയുടെ സ്പോണ്സര്ഷിപ്പിൽ റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ നാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിലിറ്റി ആൻഡ് സ്റ്റഡീസാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡ്രൈവർമാർക്ക് ഭക്ഷണം നൽകുകയും, യഥാർത്ഥ മതം വിഭാവനം ചെയ്തതും, സമൂഹത്തിന്റെ സവിശേഷതയായി മാറുകയും ചെയ്ത ഐക്യദാർഢ്യത്തിന്റെ സംസ്കാരം പ്രചരിപ്പിക്കുകയും പദ്ധതി ലക്ഷ്യമിടുന്നു.

പരിശീലനം നേടി യോഗ്യത നേടിയ 600-ലധികം പ്രൊഫഷണൽ വളണ്ടിയർമാരാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പദ്ധതിയിൽ പങ്കെടുത്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa