Tuesday, March 11, 2025
Saudi ArabiaTop Stories

സൗദിയിൽ 4,300 സ്ത്രീകളടക്കം 40,000 വിദേശികൾക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി

സൗദിയിൽ തൊഴിൽ, താമസ, അതിർത്തി നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട 4,311 സ്ത്രീകളടക്കം നാല്പതിനായിരം വിദേശികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ പൂർത്തിയാക്കി.

പതിനായിരത്തിലധികം നിയമലംഘകരെ നാടുകടത്തുകയും, 2,576 പേർക്ക് യാത്രാ നടപടികൾ പൂർത്തിയാക്കുകയും, 32,375 പേരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി, തൊഴിൽ, താമസ, അതിർത്തി നിയമങ്ങൾ ലംഘിച്ച 20,749 പേരെ അറസ്റ്റ് ചെയ്തു.

ഇതിൽ 13,871 പേർ താമസ വ്യവസ്ഥ ലംഘിച്ചവരും, 3,517 പേർ അതിർത്തി സുരക്ഷാ വ്യവസ്ഥ ലംഘിച്ചവരും, 3,361 പേർ തൊഴിൽ വ്യവസ്ഥ ലംഘിച്ചവരുമാണ്.

1,051 പേർ അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി. അവരിൽ 43% യെമനികളും 54% പേർ എത്യോപ്യക്കാരും 03% പേർ മറ്റ് രാജ്യക്കാരുമാണ്.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൊണ്ടുപോകുന്നതിലും, അഭയം നൽകുന്നതിലും, ജോലി ചെയ്യിക്കുന്നതിലും അവരെ മറച്ചുവെക്കുന്നതിലും ഏർപ്പെട്ടിരുന്ന 12 ആളുകളെയും അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa