സൗദിയിൽ സിക്ക് ലീവുകളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
സൗദിയിൽ സിക്ക് ലീവുകളിൽ കൃത്രിമം കാണിക്കുന്നവർക്ക് കനത്ത പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തെറ്റായതോ സത്യമല്ലാത്തതോ ആയ മെഡിക്കൽ റിപ്പോർട്ട് നൽകുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും.
സിക്ക് ലീവ് ലഭിക്കുന്നതിനുള്ള യഥാർത്ഥ മാർഗ്ഗം സിഹത്തി പ്ലാറ്റ്‌ഫോം വഴിയാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഇത് മെഡിക്കൽ റിപ്പോർട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കുകയും ജീവനക്കാരനും, തൊഴിലുടമയും, ആരോഗ്യ സൗകര്യങ്ങളും തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിലാക്കുകയും ചെയ്യുന്നു.
അതിന് പുറമെ ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ ഉയർന്ന നിലവാരത്തിലുള്ള സുതാര്യതയും ഗുണനിലവാരവും ഉറപ്പു വരുത്തുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയ വഴി ക്രമരഹിതമായ രീതിയിൽ സിക്ക് ലീവ് വിതരണം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെതിരെയും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരം ക്രമരഹിതമായ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
റിപ്പോർട്ടുകളുടെ കൃത്യതയും നടപടിക്രമങ്ങളുടെ സമഗ്രതയും ഉറപ്പാക്കാൻ സിഹത്തി പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa