സൽമാൻ രാജാവ് ജിദ്ദയിലെത്തി
ജിദ്ദ: വിശുദ്ധ ഹറമുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് റിയാദിൽ നിന്ന് ജിദ്ദയിലെത്തി.
മക്ക മേഖല ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷ് അൽ ബിൻ അബ്ദുൽ അസീസ് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജാവിനെ സ്വീകരിച്ചു.
രാജാവിനോടൊപ്പം പ്രിൻസ് ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ്, പ്രിൻസ് മൻസൂർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, പ്രിൻസ് ഖാലിദ് ബിൻ സ അദ് ബിൻ ഫഹദ്, പ്രിൻസ് സത്താം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, പ്രിൻസ് ഫൈസൽ ബിൻ സൗദ് ബിൻ മുഹമ്മദ്, അൽ-ബഹ മേഖല ഗവർണർ പ്രിൻസ് ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ്, രാജാവിന്റെ ഉപദേഷ്ടാവ് പ്രിൻസ് ഡോ. അബ്ദുൽ അസീസ് ബിൻ സത്താം ബിൻ അബ്ദുൽ അസീസ്, പ്രിൻസ് റക്കാൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നിവരും
റോയൽ പ്രോട്ടോക്കോൾ മേധാവി ഖാലിദ് ബിൻ സാലിഹ് അൽ-അബ്ബാദ് അടക്കമുള്ളവരും ഉണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa