സൗദി ലീഗിൽ സ്ഥാനം മെച്ചപ്പെടുത്തി അൽ നസ്ർ; ഇത്തിഹാദിന്റെ തേരോട്ടം തുടരുന്നു
റിയാദ്: സൗദി ലീഗിൽ 25 റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ബെൻസിമയുടെ ഇത്തിഹാദ് 61 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
അതേ സമയം റൊണാൾഡോയുടെ അൽ നസ്ർ പട്ടികയിലെ തങ്ങളുടെ സ്ഥാനം നാലിൽ നിന്ന് മൂന്നാക്കി മെച്ചപ്പെടുത്തി. ഇത് വരെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഖാദിസിയയെ ഗോൾ ശരാശരിയിലാണ് അൽ നസ്ർ മറി കടന്നത്. ഇരു ടീമുകൾക്കും 51 പോയിന്റ് വീതമാനുള്ളത്.
നിലവിൽ രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാലിനു 24 റൗണ്ടുകളിൽ നിന്നായി 54 പോയിന്റ് ആണുള്ളത്. ഇന്ന് അൽ തആവുനുമായാണ് ഹിലാലിന്റെ 25-ആം റൗണ്ട് മത്സരം.
ഇത്തിഹാദ്, ഹിലാൽ, അൽ നസ്ർ, ഖാദിസിയ, അൽ അഹ് ലി, അൽ ശബാബ് എന്നീ ടീമുകളാണ് ലീഗിൽ പോയിന്റ് നിലയിൽ യഥാക്രമം 1 മുതൽ 6 വരെ സ്ഥാനങ്ങളിൽ നിൽക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa