യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഒമാൻ; സംഘർഷം അവസാനിപ്പിക്കണമെന്ന് യു എൻ
അയൽ രാജ്യമായ യെമനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യെമൻ തലസ്ഥാനമായ സനായിലും ഹൂത്തികളുടെ ശക്തികേന്ദ്രമായ സദയിലും ശനിയാഴ്ച വൈകുന്നേരമാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
ആക്രമണങ്ങളിൽ കുറഞ്ഞത് 53 പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യെമനിലെ സൈനിക സംഘർഷവും അതിന്റെ മാനുഷിക പ്രത്യാഘാതങ്ങളും സിവിലിയൻ മരണങ്ങളും വിദേശകാര്യ മന്ത്രാലയം വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുന്നു,
യെമൻ ജനതയുടെ ദുരിതം വർദ്ധിപ്പിക്കുകയും മേഖലയിൽ അസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുന്ന സൈനിക നടപടി ദൗർഭാഗ്യകരമാണെന്ന് മന്ത്രാലയം പറഞ്ഞു.
സമവായ ചർച്ചയ്ക്ക് വേണ്ടി രാജ്യം സമ്മർദ്ദം ചെലുത്തുകയും, സൈനിക സമീപനം തുടരുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അതേസമയം യെമനിൽ പരമാവധി സംയമനം പാലിക്കാനും എല്ലാ സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa