സുനിത വില്യംസിനെ തിരികെയെത്തിച്ച പേടകം കടലിൽ പതിക്കുന്ന വീഡിയോ കാണാം
വാഷിങ്ടണ്‍: ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ തിരികെയെത്തിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതര്‍.
ഇരുവര്‍ക്കുമൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹേഗും അലക്‌സാണ്ടറും സുരക്ഷിതരായി പേടകത്തില്‍ നിന്നിറങ്ങി. പുലർച്ചെ 4.17നാണ് ആദ്യം നിക് ഹേഗിനെയും പിന്നാലെ അലക്‌സാണ്ടര്‍, സുനിത, വില്‍മോര്‍ എന്നിവരെയും പുറത്തെത്തിച്ചത്.
എല്ലാവരോടും സന്തോഷത്തോടെ കൈവീശിയാണ് സുനിതയും വില്‍മോറും പേടകത്തില്‍ നിന്നിറങ്ങിയത്. യാത്രികരെ ഹെലികോപ്റ്ററില്‍ ഹൂസ്റ്റലിലെത്തിക്കും. സുരക്ഷിതമായി കപ്പലിലെത്തിയ പേടകത്തിലെ റിക്കവറി 30 മിനിറ്റിനകമാണ് പൂര്‍ത്തിയാക്കിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു പേടകത്തിന്റെ സ്പ്ലാഷ് ഡൗണ്‍ വിജയകരമായത്. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പാരച്ച്യൂട്ടുകളുടെ സഹായത്തോടെയാണ് പതിച്ചത്. ഫ്‌ലോറിഡയ്ക്ക് സമീപമായിരുന്നു ഇത്.
എട്ട് ദിവസത്തെ പര്യവേക്ഷണത്തിനായി പോയ സുനിതയും സംഘവും ഒൻപത് മാസമാണ് ബഹിരാകാശത്ത് ചെലവിട്ടത്. 287 ദിവസാണ് ഇരുവരും ബഹിരാകാശത്ത് കഴിഞ്ഞത്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഭൂമിയിൽ എത്തിയത്.
സുനിത വില്യംസിനെ തിരികെയെത്തിച്ച പേടകം കടലിൽ പതിക്കുന്ന വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa