മക്കയിൽ മലയാളി യുവാവ് മരിച്ചു
മക്ക: മലപ്പുറം എടവണ്ണപ്പാറ, ചെറിയപറമ്പ് സ്വദേശി മക്കയിൽ മരിച്ചു. ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
ഇന്നലെ രാത്രി ഹറമിലെത്തി ഉംറ നിർവഹിച്ച ജുമാനെ ഉംറക്ക് ശേഷം വിശ്രമിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അടുത്തിടെ നാട്ടിൽ പോയ ജുമാൻ നിക്കാഹ് കഴിഞ്ഞ് തിരികെ വന്നതായിരുന്നു. രണ്ടുമാസം കഴിഞ്ഞ് വിവാഹത്തിനായി നാട്ടിൽ പോകാനായിരുന്നു തീരുമാനം.
നാലു വർഷമായി മക്കയിലെ ജബൽ ഉമറിലെ കടയിൽ പിതാവ് അഷറഫ് ഹാജിയുടെ കൂടെയായിരുന്നു ജോലി ചെയ്തിരുന്നത്.
ഇന്ന് (ബുധൻ) ളുഹ്ർ നമസ്ക്കാരത്തിന് ശേഷം വിശുദ്ധ ഹറമിൽ വെച്ച് മയ്യിത്ത് നമസ്ക്കരിച്ച ശേഷം മക്കയിലെ ശുഹദാ ഖബർസ്ഥാനിൽ ഖബടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa