സൗദിയിൽ സ്വകാര്യ മേഖലയിലെ ശമ്പളത്തിന് പരമാവധി പരിധിയിയുണ്ടോ? എച്ച് ആർ കൺസൾട്ടന്റ് പ്രതികരിക്കുന്നു
സൗദിയിൽ സ്വകാര്യ മേഖലയിലെ ശമ്പളത്തിന് പരമാവധി പരിധിയിയുണ്ടോ എന്ന സംശയത്തിന് മാനവ വിഭവശേഷി കൺസൾട്ടന്റായ ഡോ. ഖലീൽ അൽ-ദിയാബി വ്യക്തത നൽകി.
സ്വകാര്യ മേഖലയിൽ പരമാവധി ശമ്പള പരിധിയില്ലെന്നാണ് ഡോ:ഖലീൽ പ്രതികരിച്ചത്. ചില അപൂർവ സ്പെഷ്യാലിറ്റികൾക്ക് മുൻ പരിചയം ഇല്ലാതെത്തന്നെ ഉയർന്ന ശമ്പളമുണ്ട്, ഈ സ്പെഷ്യാലിറ്റികൾ ഡിമാൻഡ്&സപ്ലൈ തത്വത്തിന് വിധേയമാണ്.
അതേ സമയം ശമ്പളത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളുണ്ട്. ചില സർക്കാർ മേഖലകൾക്ക് ശമ്പള സ്കെയിലുകളുണ്ട്, അതോടൊപ്പം അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളും ശമ്പള സ്കെയിലുകളും ഉണ്ട്; ഡോ: ഖലീൽ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa