സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഞായറാഴ്ച വരെ മഴ തുടരും
ജിദ്ദ: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രസ്താവിച്ചു.
മക്ക, മദീന, അൽ-ബഹ, അസിർ, ജിസാൻ, അൽ-ഖസിം, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകും.
ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും താഴ്‌വരകളും ഒഴിവാക്കണമെന്നും അവയിൽ നീന്തുന്നത് ഒഴിവാക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa