സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപ്പിടിച്ച് 6 പേർ മരിച്ചു; വീഡിയോ
മദീന: മക്ക-മദീന റോഡിൽ ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് തീപിടിച്ച് ആറ് പേർ മരിച്ചു.
വ്യാഴാഴ്ചയാണ് സംഭവം. ജിദ്ദയിൽ നിന്ന് എകദേശം 150 km അകലെ മക്ക – മദീന റോഡിലെ വാദി ഖുദൈദിൽ ആയിരുന്നു അപകടമുണ്ടായത്. റമളാനിൽ ഉംറ നിർവഹിക്കാനെത്തിയ 20 ഇന്ത്യോനേഷ്യക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്..
ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകട സ്ഥലത്ത് നിന്നുള്ള വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa