120 രാജ്യങ്ങളിൽ നിന്നുള്ള 4,000 മുഅ്തകിഫുകളെ സ്വാഗതം ചെയ്ത് മസ്ജിദുന്നബവി
മദീന: റമളാൻ അവസാന പത്തിലേക്ക് കടന്നതോടെ ഇഅ്തികാഫ് ഇരിക്കാൻ എത്തിയ120 രാജ്യങ്ങളിൽ നിന്നുള്ള 4,000 പുരുഷന്മാരും സ്ത്രീകളുമായ മുഅ്തകിഫുകളെ മദീനയിലെ മസ്ജിദുന്നബവി സ്വാഗതം ചെയ്തു.
ഈ വർഷത്തെ ഇഅ്തികാഫ് സേവനത്തിനായി അനുവദിച്ച ശേഷി അനുസരിച്ച് നിയുക്ത ആരാധനാ മേഖലകളിൽ മുഅ്തക്കിഫുകൾ എത്തി.
സേവന ഡെസ്‌ക്കുകൾ, ലഗേജ് ലോക്കറുകൾ, മെഡിക്കൽ ക്ലിനിക്കുകൾ, പ്രഥമശുശ്രൂഷ, വിവിധ ഭാഷകളിലേക്കുള്ള വിവർത്തന പിന്തുണ, മതപരമായ പാഠങ്ങൾ, ഇഫ്താർ, അത്താഴം, സുഹൂർ എന്നിവയ്ക്കുള്ള പൂർണ്ണ ആതിഥ്യം, മൊബൈൽ ചാർജിംഗ് സ്റ്റേഷനുകൾ, വ്യക്തിഗത പരിചരണ കിറ്റുകൾ എന്നിവ അധികൃതർ മുഅതകിഫുകൾക്കായി വാഗ്ദാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa