മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി
ഈ വരുന്ന ശനിയാഴ്ച (റമളാൻ 29-ന്) ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
നഗ്ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ റിപ്പോർട്ട് ചെയ്യുകയും തന്റെ സാക്ഷ്യം രജിസ്റ്റർ ചെയ്യുകയും ചെയ്യണം.
മാസപ്പിറവി നിരീക്ഷിക്കുന്നതിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയുക്തപ്പെടുത്തിയ കമ്മിറ്റികളുമായി സഹകരിക്കാനും നന്മയിലും ഭക്തിയിലും ഭാഗമായതിന്റെ പ്രതിഫലം നേടാനും സുപ്രീം കോടതി വിശ്വാസികളോട് അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa