Friday, April 4, 2025
Saudi ArabiaTop Stories

ശവ്വാൽ മാസപ്പിറവി ദൃശ്യമായി; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായി, ഒരു മാസം നീണ്ടു നിന്ന ത്യാഗ നിർഭരമായ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിശ്വാസികൾ നാളെ ഞായറാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും.

എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ നാളെ റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും (മാർച്ച് 31ന് ) പെരുന്നാൾ ആഘോഷിക്കുക.

ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ നേരത്തെ സൗദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളായിരുന്നു സൗദിയിൽ ഒരുക്കിയിരുന്നത്.

സൂര്യൻ അസ്തമിച്ചതിന് ശേഷം എട്ട് മിനിറ്റോളം ചന്ദ്രക്കല ആകാശത്ത് തുടരുമെന്ന് നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa