Thursday, April 3, 2025
Saudi ArabiaTop Stories

പൗരന്മാർക്കും, താമസക്കാർക്കും പെരുന്നാൾ ആശംസകൾ; സൽമാൻ രാജാവിന്റെ ഈദ് ദിന സന്ദേശം വായിക്കാം

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈദുൽ ഫിത്വർ ആശംസകൾ പങ്കുവെച്ചു.

ഈദ് അൽ-ഫിത്തർ ദിനത്തിൽ എല്ലാ പൗരന്മാർക്കും, താമസക്കാർക്കും, സൽമാൻ രാജാവ് തന്റെ ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേർന്നു.

രാജാവിന്റെ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: “അവന്റെ കരുണയാൽ റമദാൻ മാസത്തിന്റെ വ്രതവും പ്രാർത്ഥനകളും പൂർത്തിയാക്കിയ ശേഷം, ഞാൻ നിങ്ങൾക്ക് ഈദ് അൽ-ഫിത്വർ ആശംസകൾ നേരുന്നു.

“ഈ ഈദിൽ, “നമ്മുടെ രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ നിലനിൽക്കാനും, ഇസ്ലാമിക ലോകത്തിനും മുഴുവൻ ലോകത്തിനും സമാധാനം വ്യാപിക്കാനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഈദ് മുബാറക്!”

ഇന്ന് രാവിലെ ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിലാണ് സൽമാൻ രാജാവ് ഈദ് അൽ-ഫിത്തർ പ്രാർത്ഥനകൾ നടത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa