Thursday, April 3, 2025
Saudi ArabiaTop Stories

പെരുന്നാൾ അവധി ആഘോഷിക്കാൻ തായിഫിലെത്തുന്നവർക്കായി വിപുലമായ പരിപാടികൾ; സ്ഥലവും സമയവും അറിയാം

ഈ പെരുന്നാൾ അവധിക്കാലം ആഘോഷിക്കാൻ തായിഫിലെത്തുന്നവർക്കായി വിപുലമായ ആഘോഷ പരിപാടികളാണ് തായിഫ് മുനിസിപ്പാലിറ്റി ഒരുക്കുന്നത്.

നഗരത്തിലെ പാർക്കുകളിലും പൂന്തോട്ടങ്ങളിലും പൊതു സ്ക്വയറുകളിലുമായി അഞ്ച് പ്രധാന സ്ഥലങ്ങളിൽ ഡസൻ കണക്കിന് വിനോദ, സാംസ്കാരിക, കലാ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

പെരുന്നാളിന്റെ ആദ്യ ദിനമായ ഇന്ന് അറുദ്ദാഫ് പാർക്കിൽ ഒരു ഗംഭീരമായ വെടിക്കെട്ട് പ്രദർശനം നടക്കും. ഈ പരിപാടി രാത്രി 9 മണിക്ക് ആരംഭിക്കും.

ഇന്ന് മുതൽ മൂന്ന് ദിവസം അൽ-റുദാഫ് പാർക്കിലും, മൂന്ന് ദിവസം അൽ-നസീമിലെ കിംഗ് അബ്ദുല്ല പാർക്കിലും, മൂന്ന് ദിവസം അൽ-സെയ്ൽ അൽ-സഗീറിലെ അൽ-സനാബിൽ പാർക്കിലും ആഘോഷങ്ങൾ നടക്കും.

ഇന്നും നാളെയുമായി രണ്ട് ദിവസം അൽ-ഉർഫ വാക്ക്‌വേയിലും, മൂന്നാം ദിവസമായ മറ്റന്നാൾ ചരിത്ര മേഖലയിലും മുനിസിപ്പാലിറ്റി ഈദ് ആഘോഷങ്ങൾ നടത്തും.

നാടോടി കലാ പ്രകടനങ്ങളും, മത്സരങ്ങളും, കുട്ടികളുടെ നാടകവും, ജനപ്രിയമായ വിവിധ ഷോകൾ എന്നിവയും സംഘടിപ്പിക്കും. രാത്രി 7 മണി മുതൽ 12 മണിവരെയായിരിക്കും പരിപാടികൾ.

കുടുംബങ്ങൾ, കുട്ടികൾ, പ്രായമായവർ, യുവാക്കൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആഘോഷങ്ങളിൽ ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa