മക്കയിൽ ആസിഡ് ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു; ബംഗ്ലാദേശി പിടിയിൽ
സൗദി അറേബ്യയിലെ മക്കയിൽ ആസിഡ് ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശി പോലീസ് പിടിയിലായി.
സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലർക്ക് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റതായും മക്ക മേഖല പോലീസ് മാധ്യമ വക്താവ് അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീ പിടിയിലായ പ്രതിയുടെ ഭാര്യയാണ്, ഇവരെ കത്തിയും ആസിഡും ഉപയോഗിച്ച് പ്രതി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് കൂടെയുണ്ടായിരുന്ന സ്ത്രീയും കൊല്ലപ്പെട്ടത്.
കുടുംബവഴക്കിനെ തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പടുത്തിയത്, ജോലി ചെയ്യുന്ന കമ്പനിയുടെ ബസിൽ നിന്നിറങ്ങി വരുന്ന സമയത്ത് ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നു.
കൃത്യം നടത്തിയതിന് ശേഷം പ്രതി സ്വയം ആസിഡ് ശരീരത്തിൽ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പോലീസ് വക്താവ് അറിയിച്ചു.
കേസിൽ അന്വേഷണം ആരംഭിച്ചതായും, പിടികൂടിയ പ്രതിക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുന്നതായും മക്ക മേഖല പോലീസ് അറിയിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa