ഹൂത്തികൾ അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ വെടിവെച്ച് വീഴ്ത്തി
യെമനിലെ ഹൂത്തി സേന അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ മാരിബ് നഗരത്തിന് മുകളിൽ വെച്ച് വെടിവച്ച് തകർത്തതായി റിപ്പോർട്ട്.
ഏകദേശം 30 മില്യൺ ഡോളർ വിലമതിക്കുന്ന ഈ ഡ്രോൺ, അമേരിക്കൻ സൈന്യത്തിന്റെ പ്രധാന ഇന്റലിജൻസ് ശേഖരണ ഉപകരണമായും യുദ്ധ ലക്ഷ്യങ്ങൾക്കെതിരെ ഉപയോഗിക്കുന്ന ഒരു ആയുധമായിട്ടുമാണ് ഉപയോഗിക്കുന്നത്.
പ്രാദേശികമായി വികസിപ്പിച്ചെടുത്ത മിസൈൽ ഉപയോഗിച്ചാണ് തങ്ങൾ അമേരിക്കൻ ഡ്രോൺ തകർത്തതെന്ന് ഹൂതികൾ അവകാശപ്പെട്ടു.
ഡ്രോൺ വെടിവെച്ചു വീഴ്ത്തുന്നതും, തകർന്നു വീണ ഡ്രോൺ തീ പിടിച്ച് കത്തിയമരുന്നതുമായ വീഡിയോ പ്രദേശവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
2023 ഒക്ടോബർ മുതൽ ഹൂത്തികൾ വെടിവെച്ച് വീഴ്‌ത്തുന്ന പതിനാറാമത്തെ അമേരിക്കൻ MQ-9 റീപ്പർ ഡ്രോണാണിത്.
അതെ സമയം ഹൂത്തി കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.
കമറാൻ ദ്വീപിൽ രണ്ട് ആക്രമണങ്ങൾ നടത്തിയതായി മസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
കപ്പലുകളെ ഭീഷണിപ്പെടുത്തുന്നത് തുടർന്നാൽ കൂടുതൽ ആക്രമണങ്ങളിൽ നിന്ന് “യഥാർത്ഥ വേദന” നേരിടേണ്ടിവരുമെന്ന് ട്രംപ് ഹൂത്തികൾക്കും അവരുടെ ഇറാനിയൻ പിന്തുണക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa