റമദാനിൽ ഹറമൈൻ അതിവേഗ റെയിൽവേയിൽ യാത്ര ചെയ്തത് 1.2 ദശലക്ഷത്തിലധികം പേർ
മക്ക: ഇക്കഴിഞ്ഞ റമദാൻ മാസത്തിൽ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയിൽ യാത്ര ചെയ്തത് 1.2 ദശലക്ഷത്തിലധികം പേർ. മുൻ വർഷത്തേക്കാൾ 21% വർധനവാണ് ഇത് രേഖപ്പെടുത്തിയതെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അൽ-റുമൈഹ് അറിയിച്ചു.
റമദാൻ സീസണിലെ രാജ്യത്തിന്റെ സംയോജിത ഗതാഗത പ്രവർത്തന പദ്ധതികളുടെ വിജയം ഡോ. അൽ-റുമൈഹ് വിലയിരുത്തി. ‘സുഗമമായ മൊബിലിറ്റി ഉറപ്പാക്കുന്നതിനും എല്ലാ ഗുണഭോക്താക്കൾക്കും അനുഭവത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും പൊതു, സ്വകാര്യ മേഖല പങ്കാളികൾ തമ്മിലുള്ള ഏകോപനത്തിന് തങ്ങൾ മുൻഗണന നൽകിയതായി’ അദ്ദേഹം വ്യക്തമാക്കി.
റമദാനിൽ നഗരങ്ങളിൽ പൊതുഗതാഗത ബസുകൾ 10 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് വഹിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa