പ്രവാസികൾ കഴിഞ്ഞ വർഷം ഇന്ത്യയിലേക്കയച്ചത് 11 ലക്ഷം കോടി രൂപ
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ 2024ൽ തങ്ങളുടെ കുടുംബങ്ങളിലേക്കും നാട്ടിലേക്കും അയച്ചത് റെക്കോർഡ് തുകയായ 129.4 ബില്യൺ ഡോളർ (ഏകദേശം 11 ലക്ഷം കോടി രൂപ).
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024 ഒക്ടോബർ-ഡിസംബർ പാദത്തിൽ മാത്രം 36 ബില്യൺ ഡോളറാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്.
പ്രാവാസികൾ അയക്കുന്ന ഈ പണം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്കും വിദേശനാണ്യ ശേഖരത്തിനും വലിയ കരുത്ത് പകരുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതൽ റെമിറ്റൻസ് സ്വീകരിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ കഴിഞ്ഞ 25 വർഷത്തിലേറെയായി ഒന്നാം സ്ഥാനം നിലനിർത്തുന്നു.
മെക്സിക്കോ (68 ബില്യൺ ഡോളർ), ചൈന (48 ബില്യൺ ഡോളർ), ഫിലിപ്പീൻസ് (40 ബില്യൺ ഡോളർ), പാകിസ്ഥാൻ (33 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്നിലാണ്.
ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2024ൽ റെമിറ്റൻസിന്റെ വളർച്ചാ നിരക്ക് 5.8 ശതമാനമാണ്, 2023ലെ 1.2 ശതമാനത്തിൽ നിന്ന് ഗണ്യമായ വർധനവ്.
18.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വിദേശത്ത് താമസിക്കുന്നതായി 2024ലെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ പ്രവാസി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa