സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികളടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം
അൽ ഉല: സൗദിയിലെ അൽ-ഉലക്കടുത്തുണ്ടായ റോഡപകടത്തിൽ രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു.
അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച രണ്ടു മലയാളികൾ. മദീനയിലെ കാർഡിയാക് സെന്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു ഇവർ.
മരിച്ച മറ്റു മൂന്നു പേർ സ്വദേശികളാണെന്ന് റിപ്പോർട്ടുകളുണ്ട്. അൽ ഉലയിൽനിന്ന് എകദേശം150 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa