പെരുന്നാൾ അവധിക്ക് ശേഷമുള്ള റിയാദിലെ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
റിയാദ്: ഈദുൽ ഫിത്തർ അവധിക്ക് ശേഷം 2025 ഏപ്രിൽ 5 ഇന്ന് (ശനിയാഴ്ച) മുതൽ പൊതുഗതാഗത സേവനങ്ങൾക്കുള്ള ഔദ്യോഗിക പ്രവർത്തന സമയം റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു.
പ്രഖ്യാപനമനുസരിച്ച് റിയാദ് ട്രെയിനിന്റെ പ്രവർത്തന സമയം രാവിലെ 6:00 മുതൽ പുലർച്ചെ 12:00 വരെയായിരിക്കും.
അതേസമയം റിയാദ് ബസുകളും അതേ കാലയളവിൽ തന്നെ സർവീസ് നടത്തും. ആവശ്യാനുസരണം ബസുകൾ രാവിലെ 5:00 മുതൽ അർദ്ധരാത്രി വരെ സർവീസ് നടത്തും.
നിർദ്ദിഷ്ട ഷെഡ്യൂളുകൾക്കനുസൃതമായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് തങ്ങളുടെ ഗതാഗത സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
എന്തെങ്കിലും അന്വേഷണങ്ങൾക്ക് 19933 എന്ന നമ്പറിൽ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാമെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa