സൗദിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക; 1717 വാഹനങ്ങൾക്കെതിരെ ട്രാഫിക് പോലീസ് കേസെടുത്തു
സൗദിയുടെ വിവിധ പ്രദേശങ്ങളിലായി പാർക്കിങ് നിയമം ലംഘിച്ച നിരവധി വാഹനങ്ങൾക്കെതിരെ ട്രാഫിക് വകുപ്പ് കേസെടുത്തു.
ഭിന്നശേഷിക്കാർക്കായി നിയുക്തമാക്കിയ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തിയ 1717 വാഹനങ്ങൾക്കെതിരെയാണ് കേസെടുത്തത്.
ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം ഗതാഗത വകുപ്പുകൾ നടത്തുന്ന ഫീൽഡ് വർക്കുകളുടെ ഭാഗമായാണ് നടപടി.
ഈ വിഭാഗങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് ലോട്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയമ ലംഘനമാണെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു.
എല്ലാവർക്കും സുരക്ഷിതവും സുഖകരമായതുമായ ട്രാഫിക് അന്തരീക്ഷം ഒരുക്കുന്നതിന് ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കണമെന്ന് ഡിപ്പാർട്ടമെന്റ് ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa