Friday, May 23, 2025
Middle EastTop StoriesWorld

ട്രംപ് പുറത്തുവിട്ട വീഡിയോ വിവാദത്തിൽ; യെമനിൽ ഹൂത്തികളെന്ന് കരുതി ബോംബിട്ട് കൊന്നത് ഗ്രാമീണരെയോ?

യെമനിലെ ഒരു ഗ്രാമീണ മേഖലയിൽ അമേരിക്കൻ പോർ വിമാനം നടത്തിയ ഒരു ആക്രമണം വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

സംഭവത്തിന്റെ വീഡിയോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്ത് വിട്ടതോടെയാണ് ഈ ആക്രമണത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരിക്കുന്നത്.

കുറെ ആളുകൾ വട്ടം കൂടി നിൽക്കുന്ന സ്ഥലത്തേക്ക് അമേരിക്കൻ യുദ്ധവിമാനം മിസൈൽ വാർഷിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

“ആക്രമണങ്ങൾക്കായി ഹൂത്തികൾ ഒത്തുകൂടി, ഹൂത്തികളുടെ ആക്രമണം ഇനി ഉണ്ടാകില്ല, അവർ ഇനി നമ്മുടെ കപ്പൽ മുക്കുകയില്ല” എന്ന ക്യാപ്ഷനോടെയാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഇങ്ങനെ വൃത്താകൃതിയിൽ ഒത്തുകൂടുന്നത് ഗ്രാമീണ യെമനികളുടെ പതിവ് രീതിയാണെന്നും, അത്തരത്തിലുള്ള ഒരു ഒത്തുകൂടലിലേക്കാണ് അമേരിക്ക ബോംബിട്ടത് എന്നുമാണ് വിമർശനം.

മാത്രവുമല്ല ട്രംപ് പുറത്തുവിട്ട വിഡിയോയിൽ തന്നെ സൈനിക വാഹങ്ങങ്ങളോ, മറ്റു സൈനിക സാന്നിധ്യത്തിന്റെ യാതൊരു അടയാളങ്ങളും കാണാനില്ല എന്നതും ശ്രദ്ധേയമാണ്.

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം, യെമനിന്റെ പ്രാദേശിക സാഹചര്യങ്ങൾ മനസ്സിലാക്കാതെ, സാറ്റലൈറ്റ് ചിത്രങ്ങളെ മാത്രം ആശ്രയിച്ചാണ് ആക്രമണം നടത്തുന്നത് എന്നാണ് ആരോപണം.

എന്നാൽ ഇത് ഹൂത്തികൾക്ക് സ്വാധീനമുള്ള മേഖലയാണെന്നും, സംഘടിച്ചത് ഹൂത്തികൾ തന്നെയാണെന്നുമാണ് ഹൂത്തിവിരുദ്ധർ പറയുന്നത്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa