Monday, April 7, 2025
Top StoriesWorld

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഹോട്ടലിൽ തീപിടിത്തം

മറാക്കേഷ്: പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൊറോക്കോയിലെ മാറാക്കേഷിലെ റെഡ് സിറ്റിയിലുള്ള ഹോട്ടലിൽ ശനിയാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായി.

മാറാകേഷിലെ ഗുലിസ് ജില്ലയിലെ എം അവന്യൂവിലുള്ള പെസ്റ്റാന സിആർ7 ഹോട്ടലിന്റെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായതെന്ന് മൊറോക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകടം നടന്നയുടനെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കുകയും ഹോട്ടലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.

തീപിടിത്തം സഞ്ചാരികൾക്കിടയിൽ ആശങ്ക പരത്തിയെങ്കിലും, പ്രാഥമിക വിവരമനുസരിച്ച് ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മറാക്കേഷിലെ പ്രശസ്തമായ എം അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ, റൊണാൾഡോയും പോർച്ചുഗലിലെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ പെസ്റ്റാനയും ചേർന്ന് സ്ഥാപിച്ചതാണ്.

2019-ൽ ആരംഭിച്ച, 174 മുറികളുള്ള ഈ ഫോർസ്റ്റാർ ഹോട്ടൽ, സ്പാ, ജിം, ഔട്ട്ഡോർ പൂൾ, റെസ്റ്റോറന്റ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa