Monday, April 7, 2025
Saudi ArabiaTop Stories

റിയാദിൽ 21 പേരടങ്ങുന്ന വൻ കവർച്ചാ സംഘം അറസ്റ്റിൽ; സംഘത്തിൽ 18 വിദേശികൾ (വീഡിയോ)

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ സ്വദേശികളും വിദേശികളുമടക്കമുള്ള വൻ കവർച്ചാ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

18 യെമനികളും 3 സൗദി പൗരന്മാരും ഉൾപ്പെടെ 21 പേരടങ്ങുന്ന സംഘമാണ് പിടിയിലായതെന്ന് റിയാദ് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വഴിയാത്രക്കാരിൽ നിന്നും വീടുകളിൽ നിന്നും വിലപ്പെട്ട സാധനങ്ങൾ മോഷ്ടിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.

വളരെ ആസൂത്രിതമായി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങളും സംഘം മോഷണത്തിനായി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പ്രതികളിൽ നിന്നും പോലീസ് സ്മാർട്ടഫോണുകളും, പണം, ആഭരണങ്ങൾ, വാച്ചുകൾ തുടങ്ങിയ മോഷണവസ്തുക്കലും, ആയുധങ്ങളും പിടിച്ചെടുത്തു.

അറസ്റ്റ് ചെയ്യപ്പെട്ട 21 പേരെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. പൊതുസുരക്ഷാ വിഭാഗം പുറത്തു വിട്ട വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa