വിസിറ്റ് വിസയിലെത്തിയവർ സൗദിയിൽ നിന്ന് ഏപ്രിൽ 13-നുള്ളിൽ മടങ്ങേണ്ടതുണ്ടോ? വിശദീകരണം നൽകി ജവാസാത്ത്
സൗദിയിലേക്ക് വിവിധ ഇനം വിസിറ്റ് വിസകളിലെത്തിയവർ ഏപ്രിൽ 13-നുള്ളിൽ സൗദിയിൽ നിന്ന് മടങ്ങണമെന്ന വാർത്ത വ്യാജമെന്ന് സൗദി ജവാസത്ത് അറിയിച്ചു.
ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, വിസിറ്റ് വിസക്കാര്‍ ഏപ്രില്‍ 13-ന് മുമ്പ് സൗദിയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാര്‍ത്തകളിൽ വിശ്വസിക്കരുതെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.
വാർത്തകൾ ഔദ്യോഗിക സോഴ്സുകളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്നും ഏതൊരു പുതിയ ഉത്തരവും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുമെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ സൗദിയില്‍ താമസിക്കാമെന്നും കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങിയാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ജവാസത്ത് കൂട്ടിച്ചേർത്തു.
അതേ സമയം ഉംറ വിസക്കാർ ഏപ്രിൽ 29-ഓട് കൂടെ സൗദി വിടണമെന്ന് ഉംറ വിസയിൽ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa