Monday, April 7, 2025
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യക്കാരനെ വധശിക്ഷക്ക് വിധേയനാക്കി

സൗദി അറേബ്യയിലേക്ക് മയക്ക് മരുന്ന് കടത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കിഴക്കൻ പ്രവിശ്യയിലാണ് സുഖ്ജീന്ദർ സിംഗ് എന്ന ഇന്ത്യക്കാരനെ രാജ്യത്തേക്ക് ഹെറോയിൻ കള്ളക്കടത്ത് നടത്തി എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

സംഭവത്തിന് ശേഷം പോലീസ് പിടിയിലായ പ്രതിക്കെതിരെ, കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

പ്രതി നൽകിയ അപ്പീൽ കോടതി തള്ളിയതിനെ തുടർന്ന്, സുപ്രീം കോടതി ശിക്ഷ ശരിവയ്ക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിതുകയും ചെയ്തു.

കിഴക്കൻ പ്രവിശ്യയിൽ വെച്ച് ഹിജ്റ 08/10/1446 (06-04-2025) ഞായറാഴ്ച ശരീഅത്ത് നിയമ പ്രകാരം പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa