സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ; താഴ്‌വരകളും, പുഴകളും നിറഞ്ഞൊഴുകി: വീഡിയോ കാണാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തു. ഹായിൽ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇവിടെ (21.2) മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറത്തിറക്കിയ ദൈനംദിന റിപ്പോർട്ട് അനുസരിച്ച്, മക്ക അൽ-മുഖറമ, മദീന അൽ-മുനവ്വറ, അൽ-ഖസിം, അസീർ, തബൂക്ക്, ഹായിൽ, അൽ-ബഹ എന്നീ പ്രദേശങ്ങളിൽ മഴ ലഭിച്ചു.
ഹായിലിലെ മുവാഖിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. മക്ക ഗവർണറേറ്റിൽ അൽ-ഹദ പാർക്കിലും, മദീനയിൽ അൽ-ഉല എയർപോർട്ടിലും, ഖസീം മേഖലയിൽ റിയാദ് അൽ-ഖുബ്രയിലും, അസീർ മേഖലയിൽ ബിഷയിലും, തബൂക്ക് മേഖലയിൽ ദുബയിലുമാണ് കൂടുതൽ മഴ ലഭിച്ചത്.
കനത്ത മഴയെ തുടർന്ന് പുഴകളും, താഴ്വരകളും നിറഞ്ഞൊഴുകി. ഹായിലിൽ താത്കാലിക വെള്ളച്ചാട്ടം രൂപപ്പെട്ടത് ജനങ്ങൾക്ക് കൗതുക കാഴ്ചയായി. വീഡിയോ കാണാം👇
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa