സൗദി വിസിറ്റ് വിസയുമായി ബന്ധപ്പെട്ട് നിലവിൽ ഉന്നയിക്കപ്പെട്ടുന്ന അഞ്ച് സംശയങ്ങൾക്ക് മറുപടി
ഹജ്ജിനോടനുബന്ധിച്ച് സൗദി വിസിറ്റ് വിസയുമായി ബന്ധപ്പെട്ട് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സൗദി പ്രവാസികളും അവരുടെ കുടുംബങ്ങളും ഉന്നയിക്കുന്ന അഞ്ച് സംശയങ്ങളും അവക്കുള്ള മറുപടികളും താഴെ കൊടുക്കുന്നു.
ചോദ്യം 1: സൗദിയിലേക്ക് ഇപ്പോൾ വിസിറ്റ് വിസ സ്റ്റാംബ് ചെയ്യുന്നുണ്ടോ?
ഉത്തരം: ഇല്ല. വിസിറ്റ് വിസകൾ സ്റ്റാമ്പ് ചെയ്യുന്നത് നിർത്തലാക്കിയതായി നാട്ടിലെ വി എഫ് എസ് കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.
ചോദ്യം 2: ഇനി സൗദി വിസിറ്റ് വിസകൾ സ്റ്റാംബ് ചെയ്യുന്നത് എപ്പോഴാണ് പുനരാരംഭിക്കുക?
ഉത്തരം: ഹജ്ജ് കഴിഞ്ഞ് ജൂൺ 10 മുതലായിരിക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചോദ്യം 3: നിലവിൽ വിസിറ്റ് വിസ സ്റ്റാംബ് ചെയ്തിട്ടുള്ളവർക്ക് സൗദിയിലേക്ക് പോകുന്നതിനു വിലക്കുണ്ടോ?
ഉത്തരം: വിസിറ്റ് വിസ സ്റ്റാംബ് ചെയ്തിട്ടുള്ളവർക്ക് നിലവിൽ സൗദിയിലേക്ക് പ്രവേശിക്കാം.
ചോദ്യം 4: വിസിറ്റ് വിസക്കാർക്ക് സൗദിയിലെ ഏതെങ്കിലും എയർപോർട്ടുകളിൽ ഇറങ്ങുന്നതിന് ഇപ്പോൾ വിലക്കുണ്ടോ?
ഉത്തരം: ഇല്ല. നിലവിൽ വിസിറ്റ് വിസക്കാർക്ക് സൗദിയിലെ ഏത് എയർപോർട്ടിലും ഇറങ്ങാൻ സാധിക്കും.
ചോദ്യം 5: ഇപ്പോൾ വിസിറ്റ് വിസക്കാർക്ക് മക്കയിൽ താമസിക്കാൻ അനുമതിയുണ്ടോ?
ഉത്തരം: വിസിറ്റ് വിസക്കാരായാലും മറ്റേത് വിസക്കാരായാലും ഹജ്ജ് പെർമിറ്റോ മക്കയിൽ താമസിക്കാനുള്ള അനുമതിയോ ഇല്ലെങ്കിൽ ഈ മാസം 28-ഓട് കൂടെ മക്ക വിടണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa