സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയടക്കം രണ്ട് പേർ മരിച്ചു
തബൂക്ക്: സൗദിയിലെ തബൂക്കിന് സമീപം ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ രണ്ട് പേർ മരിച്ചു.
മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്.
തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മുംബിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു.
മയ്യിത്തുകൾ ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ. മരണാനന്തര നടപടിക്രമങ്ങൾ ദുബ കെ.എം.സി.സി പ്രസിഡൻറ് സാദിഖ് അല്ലൂരിന്റെ നേതൃത്വത്തിൽ നടക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa