സൗദിയിൽ ട്രാഫിക് പിഴകൾക്ക് ഇളവ് അനുവദിച്ചതിന്റെ സമയപരിധി അവസാനിച്ചു
റിയാദ്: ഗതാഗത നിയമലംഘന പിഴകൾക്ക് ഇളവ് ലഭിക്കുന്നതിന്റെ സമയ പരിധി അവസാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം.
ഗതാഗത നിയമ ലംഘനങ്ങൾക്ക് 50% ഇളവ് എന്ന ആനുകുല്യം ഏപ്രിൽ 18 ന് അവസാനിക്കും എന്ന് മുറൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വർഷം മുമ്പ് 2024 ഏപ്രിൽ 18-ന് ആയിരുന്നു ഇളവ് പ്രഖ്യാപിച്ചിരുന്നത്.
ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നീ നാലു നിയമ ലംഘനങ്ങൾ ഒഴികെയുള്ള നിയമ ലംഘനങ്ങൾക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa