Monday, April 21, 2025
Middle EastTop Stories

ഗാസയിൽ ഇസ്രായേൽ സൈനിക വാഹനത്തെ തങ്ങളുടെ ഒളിപ്പോരാളികൾ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോ ഹമാസ് പുറത്തുവിട്ടു

ഗാസയിൽ തങ്ങളുടെ ഒളിപ്പോരാളികൾ ഇസ്രായേൽ സൈനിക വാഹനത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

ഇസ്രായേൽ വാഹനങ്ങൾ കടന്നു പോകുന്ന വഴിയിൽ കുറ്റിച്ചെടികൾക്കിടയിൽ പതിയിരുന്ന ഹമാസ് പോരാളികൾ മോർട്ടാറുകളും, തോക്കുകളുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

നിരവധി ഇസ്രായേൽ സൈനികരെ വകവരുത്തിയതായി ഹമാസ് അവകാശപ്പെട്ടു. തങ്ങളുടെ ഒരു സൈനികൻ മരിച്ചുവെന്നും, നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഐ ഡി എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിന് പുറമെ മാർക്കാവ ടാങ്കും, ബുൾഡോസറുകളും മറ്റു സൈനിക വാഹനങ്ങളും ഹമാസ് മോർട്ടാറുകൾ ഉപയോഗിച്ച് തകർത്തു.

വെടിനിർത്തലിന് ശേഷം അപ്രതീക്ഷിതമായി ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിച്ചതോടെ ഗാസയിൽ ഹമാസിന്റെ ചെറുത്ത്നിൽപ്പ് അവസാനിച്ചു എന്ന വിലയിരുത്തലിനിടെയാണ് പുതിയ വീഡിയോ ഹമാസ് പുറത്തുവിട്ടത് പുറത്ത് വന്നത്. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa