Friday, April 25, 2025
Saudi ArabiaTop Stories

ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഉറക്കത്തിൽ മരിച്ചു. കണ്ണൂർ ചെക്കിക്കുളം മാണിയൂർ പാറാൽ സ്വദേശിയായ അബ്ബാസ് എ.പി (38) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ രാത്രി പതിവുപോലെ ഉറങ്ങിയ അബ്ബാസിനെ രാവിലെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് കൂട്ടുകാർ അദ്ദേഹം മരിച്ച വിവരമറിയുന്നത്.

ഉടൻ തന്നെ സുഹൃത്തുക്കൾ സൗദി റെഡ്ക്രസൻ്റ് വിഭാഗത്തെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

അബ്ബാസ് ദമ്മാമിലെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിൻ്റെ അപ്രതീക്ഷിതമായ വിയോഗം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖാർത്തരാക്കി.

ബന്ധുക്കൾ അറിയിച്ചതനുസരിച്ച്, നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം അബ്ബാസിൻ്റെ മൃതദേഹം പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa