Monday, April 28, 2025
Saudi ArabiaTop Stories

ചുവപ്പ് സിഗ്നൽ തെറ്റിച്ചെത്തിയ കാറിടിച്ചത് സഹോദരൻ സഞ്ചരിച്ച വാഹനത്തിൽ; സൗദിയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

സൗദിയിലെ ഹഫർ അൽ-ബാത്തിനിൽ ചുവപ്പ് സിഗ്നൽ മറികടന്നെത്തിയ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് നാല് പേർക്ക് ദാരുണാന്ത്യം.

27 വയസ്സുകാരനായ യുവാവ് ഓടിച്ചിരുന്ന കാർ ഇയാളുടെ ഇളയ സഹോദരനും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനവുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

അതിശക്തമായ കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഇളയ സഹോദരനും സുഹൃത്തുക്കളും സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരിച്ചു.

ഗുരുതരമായി പരിക്കേറ്റ മൂത്ത സഹോദരനെ കിംഗ് ഖാലിദ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കിംഗ് ഫഹദ് റോഡും, പ്രിൻസ് സുൽത്താൻ സ്ട്രീറ്റും ക്രോസ്സ് ചെയ്യുന്ന ജംക്ഷനിലാണ് അപകടം നടന്നത്. ഹഫർ-അൽ-ബാത്തിനിലെ ഏറ്റവും പ്രധാനപ്പെട്ട കവലകളിൽ ഒന്നാണിത്.

അപകടം ഒരു വലിയ സ്ഫോടനം പോലെയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വിവരിക്കുന്നു. ഇരു വാഹനങ്ങളിൽ നിന്നും ഉയർന്ന പുക കവലയുടെ വലിയൊരു ഭാഗം മൂടി. വാഹനങ്ങളുടെ ചില്ലുകൾ തകർന്ന് ചിതറിത്തെറിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa