Tuesday, April 29, 2025
Saudi ArabiaTop Stories

വിസിറ്റിംഗ് വിസക്കാരെ മക്കയിൽ താമസിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴ; ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രാലയം

ഹജ്ജുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും അത്തരം ലംഘനങ്ങൾക്ക് സൗകര്യമൊരുക്കുന്നവർക്കുമുള്ള ശിക്ഷകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ഒന്നാമതായി, പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ, ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് പരമാവധി 20,000 റിയാൽ വരെ പിഴ ചുമത്തും.

കൂടാതെ നിർദ്ദിഷ്ട കാലയളവിൽ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്ന എല്ലാത്തരം സന്ദർശന വിസകൾ കൈവശം വച്ചിരിക്കുന്നവർക്കും ഈ പിഴ ചുമത്തും.

രണ്ടാമതായി, വിസിറ്റിംഗ് വിസയിലെത്തിയവർ ഹജ്ജ് നിർവഹിക്കുകയോ, ഹജ്ജിന് ശ്രമിക്കുകയോ ചെയ്താൽ ഇവർക്ക് വേണ്ടി വിസക്ക് അപേക്ഷിച്ച സ്പോണ്സര്ക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. കൂടുതൽ പേരുണ്ടെങ്കിൽ ഓരോ വ്യക്തിക്കും പിഴ ഇരട്ടിയാകും.

നിർദ്ദിഷ്ട കാലയളവിൽ വിസിറ്റ് വിസ ഉടമകളെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കും ഇതേ പിഴ ചുമത്തും.

ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ ഭവനങ്ങൾ, ഷെൽട്ടറുകൾ, ഹജ്ജ് തീർത്ഥാടകരുടെ താമസ സ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും താമസസ്ഥലങ്ങളിൽ വിസിറ്റ് വിസ ഉടമകൾക്ക് അഭയം നൽകുന്നവർക്കും അഭയം നൽകാൻ ശ്രമിക്കുന്നവർക്കും പിഴ ബാധകമാകും.

ഇതിൽ അവരുടെ സാന്നിധ്യം മറച്ചുവെക്കുകയോ അവരുടെ താമസം സാധ്യമാക്കുന്ന സഹായം നൽകുകയോ ചെയ്യുന്നതും ഉൾപ്പെടുന്നു. അഭയം നൽകുന്ന, വ്യക്തികളുടെ എണ്ണത്തിനനുസരിച്ച് പിഴ ഇരട്ടിയാക്കും.

മൂന്നാമതായി, ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്ന അനധികൃത നുഴഞ്ഞുകയറ്റക്കാർ, വിസ കാലാവധി കഴിഞ്ഞ് രാജ്യം വിടാത്തവർ, അവരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും പത്ത് വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.

നാലാമതായി, വിസിറ്റ് വിസ ഉടമകളെ മക്ക നഗരത്തിലേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ ബന്ധപ്പെട്ട കോടതിയോട് അഭ്യർത്ഥിക്കും. ദുൽ-ഖിദ്‌അ 1 മുതൽ ദുൽ-ഹിജ്ജ 14 വരെയാണ് മേല്പറഞ്ഞ പിഴകൾ ബാധകമാകുക

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa