Wednesday, April 30, 2025
Saudi ArabiaTop Stories

സൗദിയിൽ സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്ന വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിൽ സ്ത്രീയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിദേശിയെ ജസാൻ മേഖലയിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് പ്രസ്താവനയിൽ അറിയിച്ചു.

റാണ സുലൈമാൻ മുഹമ്മദ് എന്ന യെമനി സ്ത്രീയാണ് കൊല്ലപ്പെട്ടത്. യെമൻ പൗരനായ നസീം ഹുസൈൻ അറജ് ആണ് കൊലപാതകം നടത്തിയത്.

പ്രസ്താവനയിൽ പറയുന്നതനുസരിച്ച്, പ്രതി യുവതിയെ മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. ഇത് അവരുടെ മരണത്തിന് കാരണമായി.

സുരക്ഷാ അധികാരികൾ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയും തുടർന്ന് കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

കോടതിയിൽ നടന്ന വിചാരണയിൽ നസീം ഹുസൈൻ കുറ്റം ചെയ്തതായി തെളിയുകയും പ്രതിക്ക് വധശിക്ഷ നൽകാൻ കോടതി വിധിക്കുകയും ചെയ്തു.

ഈ വിധി അപ്പീൽ കോടതിയും പിന്നീട് സൗദി അറേബ്യയുടെ സുപ്രീം കോടതിയും ശരിവച്ചു. ഇതിനെത്തുടർന്ന് ശരീഅത്ത് നിയമപ്രകാരം വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

1446 ഹിജ്രയിലെ ഷവ്വാൽ മാസം 11-ാം തീയതി ചൊവ്വാഴ്ച (2025 ഏപ്രിൽ 29) ജസാൻ മേഖലയിൽ വെച്ച് പ്രതിയായ നസീം ഹുസൈൻ അറജ് ഹഫ്ജിന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa