സൗദി വിസിറ്റ് വിസ പുതുക്കൽ; സംശയങ്ങൾക്ക് മറുപടി
സൗദിയിൽ മൾട്ടി വിസിറ്റ് വിസയിലുള്ള നിരവധി പ്രവാസികളും അവരുടെ കുടുംബങ്ങളും ഫാമിലി മൾട്ടി വിസിറ്റ് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംശയങ്ങൾ ഉന്നയിച്ച് കൊണ്ട് അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്.
ഹജ്ജ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ ഓൺലൈൻ വഴി മൾട്ടി വിസിറ്റ് വിസ പുതുക്കാത്ത സാഹചര്യത്തിൽ സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ സൗദിയിലേക്ക് വരുന്നതിനു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നാണ് പലരും ചോദിക്കുന്ന ഒരു സംശയം.
ജിദ്ദയിൽ നിന്നും സൗദി വിസിറ്റ് വിസ പുതുക്കാൻ ജോർദ്ദാൻ സർവീസ് നടത്തുന്ന മൗലാന സിയാറയുമായി ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ, ഇത് വരെയായി ജോർദ്ദാനിൽ പോയി തിരികെ മടങ്ങി വിസ പുതുക്കുന്നതിനു പ്രയാസമൊന്നും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം വരെയും ജിദ്ദയിൽ നിന്നും ജോർദ്ദാനിലേക്ക് തങ്ങൾ സർവീസ് നടത്തിയതായും അവർ അറിയിച്ചു. എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് 0542786333 എന്ന തങ്ങളുടെ നമ്പറിൽ ബന്ധപ്പെടാമെന്നും മൗലാന സിയാറ അറിയിക്കുന്നു.
അതേ സമയം ബഹ്റൈനിൽ പോയി വിസിറ്റ് വിസ പുതുക്കാൻ ശ്രമിക്കുന്നവർക്ക് ഓൺ അറീവൽ വിസ ബഹ്റൈൻ നിർത്തിയത് കൊണ്ട് തന്നെ, ഇനി നേരത്തെ ബഹ്റൈൻ വിസ എടുത്തതിനു ശേഷം മാത്രമേ ബഹ്റൈൻ പ്രവേശനം സാധ്യമാകുകയുള്ളൂ. അതോടൊപ്പം ബഹ്റൈനിലേക്ക് പോയാൽ തന്നെ തിരികെ സൗദിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞ ദിവസം മുതൽ സാധിക്കുന്നുമില്ല. ഈ നിയന്ത്രണം എത്ര ദിവസത്തേക്കാണ് എന്നറിയില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ഖോബാർ-ബഹ്രൈൻ സർവീസ് നടത്തുന്ന നൗഷാദുമായി http://wa.me/+966556884273 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഏതായാലും ഇത് വരെയായി മൾട്ടി വിസിറ്റ് വിസ പുതുക്കാൻ സൗദിയിൽ നിന്ന് പുറത്ത് പോയി സൗദിയിലേക്ക് തിരികെ വരുന്നതിലൂടെ ( ബഹ്‌റൈനിലേക്ക്ക് ഒഴികെ) സാധ്യമാകുന്നുണ്ട് എന്ന് സാരം.
അതോടൊപ്പം,മൾട്ടി വിസിറ്റ് വിസക്കാർ ഏതെങ്കിലും രീതിയിൽ സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ സൗദിയിലേക്ക് പ്രവേശിച്ച് വിസ വാലിഡിറ്റി നില നിർത്തുകയും അല്ലാത്ത പക്ഷം ലഭിക്കാവുന്ന വൻ പിഴകൾക്കുള്ള അവസരങ്ങങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa