സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസവാർത്ത; ഹുറൂബ് നീക്കം ചെയ്യാൻ അവസരം
ജിദ്ദ: സൗദിയിലെ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികൾക്ക് ഇപ്പോൾ ഹുറൂബ് നീക്കം ചെയ്യാൻ സുവർണാവസരമുള്ളതായി റിപ്പോർട്ട്.
സ്പോണ്‍സര്‍ഷിപ് മാറുന്നതിലൂടെയാണ് ഹുറൂബ് നീക്കം ചെയ്യാനുള്ള അവസരം ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് നൂറുകണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും.
ഗാർഹിക തൊഴിലാളികൾക്ക് മുസാനിദ് പോര്‍ട്ടല്‍ വഴി തൊഴില്‍ കരാര്‍ ഒപ്പിട്ട് പുതിയ സ്പോണ്‍സറുടെ കീഴിലേക്കു മാറാനാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും നിലവിൽ സിസ്റ്റത്തില്‍ സേവനം ലഭ്യമാണെന്നും സര്‍വീസ് മേഖലയിലുള്ളവർ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa