Sunday, May 4, 2025
TechnologyTop Stories

നാളെ മുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല; നിങ്ങളുടെ ഫോൺ പട്ടികയിലുണ്ടോ?

നാളെ മുതൽ (മെയ് 5, 2025) ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ചില സ്മാർട്ട്‌ഫോണുകളിൽ സേവനം അവസാനിപ്പിക്കുമെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചു.

കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും ഫീച്ചറുകളും നൽകാൻ സാധിക്കാത്തതിനാലാണ് ഈ നടപടി.

ഈ പഴയ ഫോണുകൾ ഇപ്പോഴും കൈവശമുള്ള ഉപയോക്താക്കൾ വാട്സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ ഇനി പുതിയ ഫോണുകളിലേക്ക് മാറേണ്ടി വരും.

വാട്‌സ്ആപ്പ് സേവനം നാളെ മുതൽ ലഭ്യമല്ലാത്ത പ്രധാനപ്പെട്ട മോഡൽ ഫോണുകളുടെ പട്ടിക താഴെ നൽകുന്നു. നിങ്ങളുടെ ഫോൺ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് താഴെ പരിശോധിക്കുക:

Android ഫോണുകൾ (Android 4.4 KitKat അല്ലെങ്കിൽ അതിന് മുൻപുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം): Samsung Galaxy S3, Samsung Galaxy Note II, Samsung Galaxy Ace 3, Samsung Galaxy S4 mini, Motorola Moto G (ഒന്നാം തലമുറ), Motorola Razr HD, Motorola Moto E (2014).

HTC One X, HTC One X+, HTC Desire 500, HTC Desire 601, LG Optimus G, LG Nexus 4, LG G2 Mini, LG L90, Sony Xperia Z, Sony Xperia SP, Sony Xperia T, Sony Xperia V.

iPhone (iOS 15.1 അല്ലെങ്കിൽ അതിന് മുൻപുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകൾ): iPhone 5s, iPhone 6, iPhone 6 Plus.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa