സൗദി വിസിറ്റ് വിസ പുതുക്കലുമായി ബന്ധപ്പെട്ട പുതിയ മൂന്ന് സംശയങ്ങൾക്ക് മറുപടി
സൗദിയിൽ മൾട്ടി വിസിറ്റ് വിസയിലും സിംഗിൾ വിസിറ്റ് വിസയിലും ഉള്ള നിരവധി പ്രവാസികളും അവരുടെ കുടുംബങ്ങളും വിസിറ്റ് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംശയങ്ങൾ ഉന്നയിച്ച് കൊണ്ട് അറേബ്യൻ മലയാളിയുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്. പുതുതായി ഉയർന്ന മൂന്ന് സംശയങ്ങളും അവക്കുള്ള മറുപടികളും കാണാം.
കോസ് വേ വഴി ബഹ്റൈനിൽ പോയി വിസ പുതുക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ടോ എന്ന് പലരും സംശയം ചോദിച്ചിട്ടുണ്ട്. ഇപ്പോൾ ബഹ്റൈൻ കോസ് വേ വഴി പ്രവേശനം സാധ്യമാണ് എന്നാണ് ഖൈബാർ-ബഹ്റൈൻ വിസ സർവീസ് നടത്തുന്ന നൗഷാദ് ഞങ്ങളെ അറിയിച്ചത്. നൗഷാദുമായി http://wa.me/+966556884273 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അതേ സമയം സിംഗിൾ എൻട്രി വിസിറ്റ് വിസയിൽ സൗദിയിൽ എത്തിയവർക്ക് വിസ പുതുക്കാൻ നിലവിൽ യാതൊരു മാർഗവും ഇല്ല എന്നാണ് അറിയാൻ സാധിച്ചത്. സിംഗിൾ എൻട്രി വിസിറ്റ് വിസയിലുള്ള ഒരാൾ ജവാസാത്തുമായി ബന്ധപ്പെട്ടപ്പോൾ വിസ തീരുന്നതോടെ സൗദിയിൽ നിന്ന് പുറത്ത് പോകാനുള്ള നിർദ്ദേശമാണ് ലഭിച്ചത് എന്ന് അറേബ്യൻ മലയാളിയെ അറിയിക്കുകയുണ്ടായി. ഏതായാലും സിംഗിൾ എൻട്രിക്കാർ പുതുക്കാനുള്ള ഒരു ശ്രമം വേഗത്തിൽ നടത്തുകയും അത് പരാജയപ്പെട്ടാൽ വിസ കാലാവധി തീരുന്നതോടെ സൗദിയിൽ നിന്ന് പുറത്ത് പോകുകയും ചെയ്യുന്നത് വൻ തുക പിഴ വരാതിരിക്കാൻ സഹായിക്കും എന്നോർക്കുക.
ജിദ്ദയിൽ നിന്നും സൗദി വിസിറ്റ് വിസ പുതുക്കാൻ ഉദ്ദേശിക്കുന്നവർക്ക് നിലവിൽ ജോർദ്ദാൻ വിസിറ്റ് വഴി യാത്ര സാധ്യമാണെന്ന് ജിദ്ദയിൽ നിന്നും ബസ് സർവീസ് നടത്തുന്ന മൗലാന സിയാറ ഞങ്ങളെ അറിയിച്ചു. എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് 0542786333 എന്ന തങ്ങളുടെ നമ്പറിൽ ബന്ധപ്പെടാമെന്നും മൗലാന സിയാറ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa