Thursday, May 8, 2025
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജ് സീസണിനായി 4 ലക്ഷം സീറ്റുകൾ വർദ്ധിപ്പിച്ച് ഹറമൈൻ റെയിൽവേ

റിയാദ്: 2025-ലെ ഹജ്ജ് സീസണിനായുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ വഴി യാത്ര ചെയ്യുന്ന തീർഥാടകർക്ക് സൗദി അറേബ്യ റെയിൽവേസ് ഏകദേശം രണ്ട് ദശലക്ഷം സീറ്റുകൾ ഒരുക്കും. മുൻ സീസണിനെ അപേക്ഷിച്ച് 25 ശതമാനം അല്ലെങ്കിൽ 4,00,000 സീറ്റുകളുടെ വർദ്ധനവാണിത്. 

ഈ വർഷത്തെ ഹജ്ജ് സീസണിൽ, ദുൽ ഖഅദ 1 (ഏപ്രിൽ 29) നും ദുൽ ഹിജ്ജ 20 നും ഇടയിൽ 4,768 ട്രിപ്പുകൾ സർവീസ് നടത്തും. മക്ക, മദീന, ജിദ്ദയിലെ സുലൈമാനിയ്യ സ്റ്റേഷൻ, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് സ്റ്റേഷൻ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷൻ എന്നീ അഞ്ച് പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 453 കിലോമീറ്റർ ട്രാക്കിലൂടെയാണ് ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ ഓടുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് പാസഞ്ചർ ട്രെയിനുകളിൽ ഒന്നായ ഹറമൈൻ റെയിൽവേ മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയിൽ പ്രവർത്തിക്കുന്നു. 417 സീറ്റുകൾ ശേഷിയുള്ള 35 ട്രെയിനുകളാണ് സർവീസിൽ ഉള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്